തിരൂരങ്ങാടിയില്‍  വോട്ട് യന്ത്രങ്ങളുടെ  ക്രമീകരണം നടന്നു

തിരൂരങ്ങാടി: ബ്ളോക്കിന് കീഴിലെ പഞ്ചായത്തുകളുടെ വോട്ട് യന്ത്രങ്ങളുടെ ക്രമീകരണം തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലും തിരൂരങ്ങാടി മുനിസിപ്പാലിറ്റിയുടേത് ചെമ്മാട് തൃക്കുളം ഹൈസ്കൂളിലുമാണ് നടന്നത്. 
നമ്പര്‍ സെറ്റ് ചെയ്ത് ബാലറ്റ് ലേബല്‍യൂനിറ്റ് സ്ഥാനാര്‍ഥികളുടെയും ഏജന്‍റുമാരുടെയും സാന്നിധ്യത്തില്‍ സീല്‍ ചെയ്ത് കണ്‍ട്രോള്‍ റൂമില്‍ സൂക്ഷിക്കുകയാണ്. 
നാലിന് 10 ന് സാമഗ്രികള്‍ വിതരണം ചെയ്യും. മുനിസിപ്പാലിറ്റികളിലേതിന് ഒരു ബാലറ്റ് യൂനിറ്റും ഒരു കണ്‍ട്രോള്‍ യൂനിറ്റും പഞ്ചായത്തുകളിലേതിന് ജില്ല, ബ്ളോക്ക്, ഗ്രാമപഞ്ചായത്ത് എന്നിങ്ങനെ മൂന്ന് വോട്ടിങ് മെഷീന്‍യൂനിറ്റും ഒരു കണ്‍ട്രോള്‍ യൂനിറ്റുമാണുണ്ടാവുക. 
മലയാളം അക്ഷരമാല ക്രമത്തിലാണ് സ്ഥാനാര്‍ഥികളുടെ പേര് നല്‍കിയിട്ടുള്ളത്. തിരൂരങ്ങാടി ബ്ളോക്കിന് കീഴില്‍ വള്ളിക്കുന്ന്, തേഞ്ഞിപ്പലം, നന്നമ്പ്ര, പെരുവള്ളൂര്‍, മൂന്നിയൂര്‍ എന്നീ അഞ്ച് പഞ്ചായത്തുകളുടെയും വേട്ടെണ്ണല്‍ കേന്ദ്രമാണ് തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ്.  ഇവിടെ ഓരോ എട്ട് ബൂത്തിനും ഒരു ടേബില്‍ എന്ന ക്രമത്തിലാണ് വേട്ടെണ്ണല്‍ നടക്കുക. വാര്‍ഡ് നമ്പറുകള്‍ക്കനുസരിച്ച് ക്രമമായിട്ടാണ് വോട്ടെണ്ണുക. 
ആകെ 26 ടേബിളിലാണ്  വേട്ടെണ്ണല്‍ നടക്കുന്നത്. ഇതിനായി 106 ഉദ്യോഗസ്ഥ ജീവനക്കാരാണുളളത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.